പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കുല്‍ഗാമില്‍ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.കുല്‍ഗാം ജില്ലയിലെ സോദര്‍ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

കാശ്മീരില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത്. കുല്‍ഗാം, പുല്‍വാമ ജില്ലകളില്‍ നടന്ന മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Top