നെയ്യാറ്റിന്‍കര ചന്തയില്‍ സംഘര്‍ഷം; ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവിന് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ചന്തയിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. കൂട്ടപ്പന സ്വദേശി സജീവ് (42)നാണ് പരിക്കേറ്റത്. ടിബി ജംഗ്ഷനിലെ ചന്തയില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്.

ചന്തയിലെ കമ്മീഷന്‍ കടയിലെ ജീവനക്കാരനായ സജീവ് ചന്തയിലേക്ക് മീന്‍ കൊണ്ടുവന്ന വാഹനം അമിതവേഗത്തില്‍ കയറ്റിയത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ സജീവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു.

 

 

Top