മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചിൽ സംഘർഷം; ജെബി മേത്തര്‍ എംപി അറസ്റ്റില്‍

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ജെബി മേത്തര്‍ എംപിയെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന് ആരോപിച്ചാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്.

Top