ബിജെപി സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സിപിഐഎമ്മിന്റെ കൊടികള്‍ തകര്‍ത്തു

BJP

തിരുവനന്തപുരം : ബിജെപി ജില്ലാ ഓഫീസിന് നേരെയുള്ള പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

സിപിഐഎമ്മിന്റെും മറ്റു സംഘടനകളുടെയും, സിഐടിയു അടക്കമുള്ള തൊളിവാളി സംഘടനകളുടെയും ഫ്‌ലക്‌സുകളും കൊടിമരങ്ങളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. തമ്പാനൂരില്‍ പൊലീസുമായി പ്രതിഷേധക്കാര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അക്രമം തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി.

ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റിന് അകത്തു കടക്കാനിടയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സര്‍ക്കാര്‍ അക്രമികള്‍ക്ക് പിന്തുണ നല്‍കുകയാണെന്നും, സര്‍ക്കാര്‍ ഒത്താശയോടെയാണ് അക്രമം നടക്കുന്നതെന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന സമരം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ബിജെപിക്കെതിരെ അക്രമം നടത്തുന്നവരെ പൊലീസിനെ ഉപയോഗിച്ച് സംരക്ഷിക്കുകയാണ്.

സംസ്ഥാനത്ത് ക്രമസമാധാനം ഭദ്രമാണെന്ന് പറയുന്ന സിപിഐഎം, ഇന്നലെ മാത്രം സംസ്ഥാനത്ത് എങ്ങനെ 258 കേസുകള്‍ എങ്ങനെ ഉണ്ടായി എന്ന് വ്യക്തമാക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.

Top