സെക്രട്ടേറിയറ്റിനു മുന്നില്‍ വീണ്ടും സംഘര്‍ഷം; പ്രതിഷേധവുമായി യൂത്ത് കേണ്‍ഗ്രസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. സര്‍ക്കാര്‍ പരസ്യങ്ങളുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡുകളും നശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയറ്റിലേക്കു തള്ളിക്കയറാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. സെക്രട്ടേറിയറ്റിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

നാളെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കും. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ കത്തിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പറഞ്ഞു. തീപിടിച്ച സംഭവസ്ഥലം സന്ദര്‍ശിച്ച സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കന്‍മാരെ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എ. കൗശിഗന്‍ അന്വേഷിക്കും. തിപിടിത്തത്തില്‍ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും.

Top