കർഷക സമരത്തിനിടെ സംഘർഷം

ൽഹി : ഹരിയാന, രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍ കര്‍ഷക സമരത്തിനിടെ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ കര്‍ഷകര്‍ ശ്രമിച്ചു. ഇതേത്തുടർന്ന് പൊലീസ് ലാത്തിവീശി. രണ്ടാഴ്ചയായി കർഷകർ ഇവിടെ സമരത്തിലാണ്.

വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഇവിടേക്ക് കൂടുതൽ കർഷകരെത്താൻ തുടങ്ങി. ട്രാക്ടറുകൾ ഉപയോഗിച്ചാണ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചത്. ഇതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പിന്നീട് കർഷക നേതാക്കൾ ഇടപെട്ടാണു വലിയൊരു സംഘർഷം ഒഴിവാക്കിയത്

Top