പാളയം മീൻ മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരും വിൽപനക്കാരും തമ്മിൽ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് മീൻ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും വിൽപ്പനക്കാരും തമ്മിൽ സംഘർഷം. അഴുകിയ മത്സ്യം വിൽപനയ്ക്ക് വരുന്നു എന്ന പരാതിയെ തുടർന്ന് പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ മീൻ മാർക്കറ്റിലുള്ളവർ തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.

അമോണിയ കലർന്നതും പഴകിയതുമായ മത്സ്യങ്ങളാണ് ഇവിടെ വിൽപനയ്‌ക്കെത്തുന്നതെന്ന പരാതിയെ തുടർന്നാണ് പരിശോധന നടന്നതിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഫിഷറീസ് ഉദ്യോഗസ്ഥരും നഗരസഭാ ജീവനക്കാരും പരിശോധനയ്ക്ക് എത്തിയതോടെ കച്ചവടക്കാരുമായി വാക്കേറ്റമായി. പഴകിയ മീൻ എന്ന് ആരോപിച്ച് നല്ല മീനും പിടിച്ചെടുക്കുന്നുവെന്ന് കച്ചവടക്കാർ പറയുന്നത്

എഴുപത് കിലോയോളം ചൂര മീൻ പഴകിയതെന്ന് കണ്ടെത്തി മീൻ മാർക്കറ്റിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അമോണിയ കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാമ്പിളുകളും എടുത്തിട്ടുണ്ട്.

Top