സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം

cpim

കൊട്ടാരക്കര: പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സീറ്റ് തർക്കം കൊല്ലം കൊട്ടാരക്കരയിൽ സി പി എം പ്രവർത്തകരുടെ തമ്മിൽ തല്ലിൽ കലാശിച്ചു. ഇന്നലെ അർധരാത്രി പാർട്ടി പ്രവർത്തകരും പാർട്ടി വിമതരും തമ്മിലുണ്ടായ സംഘർഷത്തിന്‍റെ പേരിൽ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൈലം പഞ്ചായത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വിമതരായി രംഗത്തു വന്ന മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മുരളീധരൻ, ലോക്കൽ കമ്മിറ്റി അംഗം ശ്രീകുമാർ എന്നിവരക്കം നാലുപേരെ സി പി എം പുറത്താക്കിയിരുന്നു.

ഇതിൽ ശ്രീകുമാറിന്‍റെ അനുയായികളും ശ്രീകുമാറിനെതിരെ മൽസരിക്കുന്ന സി പി എം ഏരിയ കമ്മിറ്റി അംഗം കോട്ടാത്തല ബേബിയുടെ അനുയായികളും തമ്മിലായിരുന്നു സംഘർഷം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപെടുത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Top