ബിജെപിയുടെ റോഡ് ഷോയിൽ സംഘർഷം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബിജെപി നടത്തിയ റോഡ് ഷോക്ക് നേരെ കല്ലേറ്. നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയാണ് കൊല്‍ക്കത്തയില്‍ ബിജെപി റോഡ് ഷോ നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതാകയേന്തിയ ചിലര്‍ ബിജെപി റോഡ് ഷോക്ക് നേരെ ഗോ ബാക്ക് മുദ്രാവാക്യവും മുഴക്കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൗത്ത് കൊല്‍ക്കത്ത പ്രദേശത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം വന്‍തോതില്‍ പൊലീസ് സന്നാഹത്തെ വിന്ന്യസിച്ചിരുന്നു.ബിജെപി നേതാക്കളായ ദിലിപ് ഘോഷ്, സുവേന്ദു അധികാരി എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു.

Top