ശബരിമല സംഘര്‍ഷം; ഇതു വരെ അറസ്റ്റിലായത് 3,345 പേര്‍, 517 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

SABARIMALA

പത്തനംതിട്ട: ശബരിമല സംഘര്‍ഷത്തില്‍ ഇതു വരെ അറസ്റ്റിലായത് 3,345 പേര്‍. 517 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹര്‍ത്താല്‍, വഴിയതടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ആളുകളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ പൊലീസ് പുറത്തു വിട്ടിരുന്നു. പൊലീസ് തയ്യാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്.

കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞത്. ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കുന്നത്.

Top