ഡോക്ടര്‍മാര്‍ക്കെതിരായ സംഘര്‍ഷം; വാക്‌സിനേഷന്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വരുമെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ കടുത്ത പ്രതിഷേധവും വിമര്‍ശനവുമായി ഐഎംഎ കേരള ഘടകം. ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാക്കുന്നില്ലെന്ന് ഐഎംഎ ആരോപിച്ചു. വാക്‌സീനേഷന്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യത്തിലേക്ക് ഡോക്ടര്‍മാരെ തള്ളിവിടരുതെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.

രാഷ്ട്രീയപ്രവര്‍ത്തകര്‍ പറയുന്ന ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാത്തത്തിന്റെ പേരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്ന അവസ്ഥയാണ്. മുഖ്യമന്ത്രി പോലും ഇത്തരം സംഭവങ്ങളെ അപലപിക്കാന്‍ തയ്യാറാവുന്നില്ല. എംഎല്‍എമാരാവട്ടെ നിയമസഭയില്‍ വിഷയം ഉന്നയിക്കാനും തയ്യാറാവുന്നില്ല. ഈ നിലയില്‍ അവഗണനയും കൈയ്യേറ്റവും തുടര്‍ന്നാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് മുന്നോട്ടു പോകേണ്ടിവരുമെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി.

 

Top