വായ്പ തിരിച്ചടച്ചില്ല; ബാങ്ക് ജപ്തിയില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

dead-body

കൊല്ലം: വീട് ജപ്തി ചെയ്യാന്‍ ബാങ്ക് നോട്ടീസ് പതിച്ചതിന്റെ മനോവിഷമത്തില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂര്‍ മുത്തുക്കുഴി പ്ലാത്തറ പുത്തന്‍വീട്ടില്‍ അജയകുമാറാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ നിയമപരമായ നടപടി മാത്രമാണ് ചെയ്തതതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

പ്രവാസിയായിരുന്ന അജയകുമാര്‍ 2016 ലാണ് പത്തനാപുരം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും വീടുവയ്ക്കാനായി നാല് ലക്ഷം രൂപ വായ്പ എടുത്തത്. തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് നാട്ടിലെത്തിയ അജയകുമാറിന് വായ്പ തിരിച്ചടയ്ക്കാനായില്ല. ഇതിനെ തുടര്‍ന്ന്, ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോകുകയായിരുന്നു. ബാങ്ക് നടപടികളില്‍ അജയകുമാര്‍ അസ്വസ്ഥനായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Top