രഹസ്യ മൊഴിപ്പകര്‍പ്പ്; സ്വപ്‌നയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കസ്റ്റംസിന് നല്‍കിയ 33 പേജുള്ള രഹസ്യമൊഴിയുടെ പകര്‍പ്പ് നിയമപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കണമെന്നാണ് സ്വപ്നയുടെ ആവശ്യം.

നേരത്തെ കീഴ്ക്കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂര്‍ത്തിയാകാതെ മൊഴിപകര്‍പ്പ് നല്‍കാനാകില്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. മൊഴിയിലെ വിശദാംശങ്ങള്‍ പുറത്താകുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കും, അന്തിമ റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം പകര്‍പ്പ് കൈമാറാമെന്നും വാദത്തിനിടെ കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Top