കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ ഭാരത ബന്ദ് ആരംഭിച്ചു

13feb-bandh-04

ദേശീയ സംഘടനകള്‍ ആഹ്വാനം ചെയ്ത കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ രാജ്യവ്യാപക ബന്ദ് ആരംഭിച്ചു. ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ്.

രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും. എന്നാൽ ദേശീയ സംഘടനകള്‍ ആഹ്വാനം ചെയ്ത  ഭാരത ബന്ദില്‍ കേരളത്തിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ധന വില വര്‍ധനവിനെതിരെ ഒരു വിഭാഗം ട്രാന്‍സ്‌പോര്‍ട്ട്, ട്രേഡ് യൂണിയനുകള്‍ ഇന്ന് നടത്തുന്ന ഭാരത് ബന്ദിന് സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ പ്രഖ്യാപിച്ചു.രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണകള്‍ നടക്കും. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അവകാശപ്പെട്ടു.

Top