തിരുവനന്തപുരത്ത് കണ്ടക്ടറെ അഞ്ചംഗ സംഘം ബസില്‍ കയറി കുത്തി

crime

തിരുവനന്തപുരം: തിരുവനന്തപുരത്ത് കണ്ടക്ടറെ അഞ്ചംഗ സംഘം ബസില്‍ കയറി കുത്തി. കുന്നുവിള ബസിന്റെ കണ്ടക്ടര്‍ ബാലരാമപുരം സ്വദേശി അരുണിനാണ് കുത്തേറ്റത്. എസ്എംവി സ്‌കൂളിന് സമീപം വച്ചാണ് സംഭവം നടന്നത്.

പരിക്കേറ്റ അരുണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top