മുഖ്യമന്ത്രിയെ വിമർശിച്ച് വാട്സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ച കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കണ്ടക്ടറെ സസ്‌പെന്റ് ചെയ്തു. പാറശാല ഡിപ്പോയിലെ കണ്ടക്ടര്‍ എസ് പ്രശാന്തിനെതിരെയാണ് നടപടി. ആനവണ്ടി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം .

2017 ജനുവരി 31 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാര്‍നയങ്ങളെയോ, ഭരണകര്‍ത്താക്കളെയോ വിമര്‍ശിക്കുന്നത് ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു .

Top