ദേവനന്ദയുടെ മരണം; ദുരൂഹത അന്വേഷിക്കണമെന്ന് ചെന്നിത്തല

രു നാടിന്റെ മുഴുവന്‍ കാത്തിരിപ്പും പ്രാര്‍ത്ഥനയും വിഫലമാക്കി ദേവാനന്ദ എന്ന ആറാം ക്ലാസ്സുകാരിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയപ്പോള്‍ നുറുങ്ങുന്നത് ഒന്നല്ല ഒരായിരം ഹൃദയങ്ങളാണ്.ദേവനന്ദയെ കാണാതായി എന്ന വാര്‍ത്ത അറിഞ്ഞസമയം മുതല്‍ സ്വന്ത ബന്ധങ്ങളെന്നില്ലാതെ എല്ലാവരും ആ പിഞ്ചോമനയെ കണ്ടെത്താന്‍ ഓടി നടന്നു. അകലെയുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആ വാര്‍ത്ത ഷെയര്‍ ചെയ്തു.എന്നാല്‍ എല്ലാം വിഫലമാക്കി കൊണ്ട് അവള്‍ ഈ ലോകത്തോട് വിട പറഞ്ഞു.

ദേവനന്ദയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രംഗത്ത് വന്നു.

ദേവനന്ദയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മരണത്തില്‍ നാട്ടുകാര്‍ ഉന്നയിക്കുന്ന ദുരൂഹത പോലീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു നാടിന്റെ മുഴുവൻ കാത്തിരിപ്പും പ്രാർത്ഥനയും വിഫലമാക്കി ദേവാനന്ദയുടെ ചേതനയറ്റ ശരീരം കണ്ടെത്തി.ഏഴുവയസുകാരിയെ കാണാതായി എന്ന വാർത്ത പരന്നത് മുതൽ നാടാകെ തെരച്ചിലായിരുന്നു. വീട്ടിൽ കളിക്കുന്നതിനിടയിലാണ് കാണാതായത് എന്നറിഞ്ഞതോടെ എല്ലാമാതാപിതാക്കളും പരിഭ്രാന്തിയിലായിരുന്നു. നാട്ടുകാർ ഉന്നയിക്കുന്ന മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിച്ച് ഒഴിവാക്കണം.

ഈ ദുഃഖം താങ്ങാനുള്ള കഴിവ് മാതാപിതാക്കൾക്ക് ജഗദീശ്വരൻ നൽകട്ടെ. #ദേവാനന്ദ യുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.
#RIPDevananda

https://www.facebook.com/rameshchennithala/posts/2972460459479107

Top