മകളേ കണ്ണീരോടെ വിട; ദേവനന്ദയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് താരങ്ങള്‍

വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദക്കായി ഒരു നാട് മുഴുവന്‍ കാത്തിരുന്നത് വിഫലമാക്കി കൊണ്ടായിരുന്നു, ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ദേവാനന്ദയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയപ്പോള്‍ നുറുങ്ങുന്നത് ഒന്നല്ല ഒരായിരം ഹൃദയങ്ങളാണ്.

ദേവനന്ദയെ കാണാതായി എന്ന വാര്‍ത്ത അറിഞ്ഞസമയം മുതല്‍ സ്വന്ത ബന്ധങ്ങളെന്നില്ലാതെ എല്ലാവരും ആ പിഞ്ചോമനയെ കണ്ടെത്താന്‍ ഓടി നടന്നു. അകലെയുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആ വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു. തങ്ങളുടെ വീട്ടിലെ കുട്ടിയെ എന്നപോല ചലച്ചിത്രമേഖലയിലുള്ളവരും ആ വാര്‍ത്ത ഷെയര്‍ ചെയ്തു. എന്നാല്‍ ആരുടേയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും ഇടനല്‍കാതെ അവള്‍ മണ്‍മറഞ്ഞു.

ഇപ്പോഴിതാ ദേവന്ദയുടെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി നിരവിധ ചലച്ചിത്ര താരങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി,അജു വര്‍ഗ്ഗീസ്, ഗോവിന്ദ് പദ്മസൂര്യ എന്നിവരാണ് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്.

ആദരാഞ്ജലികൾ

Posted by Mammootty on Thursday, February 27, 2020

ഒരു നാടു മുഴുവൻ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാർത്ഥനകളും വിഫലമായി..ദേവനന്ദ വിടവാങ്ങി…ആദരാഞ്ജലികൾ…

Posted by Kunchacko Boban on Thursday, February 27, 2020

ആദരാഞ്ജലികൾ ?

Posted by Nivin Pauly on Thursday, February 27, 2020

Prayers May her soul rest in peace May this be the last such incident May we all have our eyes wide open to protect…

Posted by Aju Varghese on Thursday, February 27, 2020

ആദരാഞ്ജലികൾ ??

Posted by Dulquer Salmaan on Thursday, February 27, 2020

പ്രണാമം ?

Posted by Govind Padmasoorya on Thursday, February 27, 2020

20 മണികൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്.കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം.

മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസിറ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ച സാഹചര്യത്തിലാണ് വഴിത്തിരിവായി റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മാത്രമല്ല കുട്ടിയുടെതെന്ന് വീട്ടുകാര്‍ പറയുന്ന ഷാളും സമീപത്ത് നിന്ന് കിട്ടിയിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ശാസ്ത്രീയ പരിശോധനകളടക്കം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്.അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ കുട്ടി ഇന്നലെ സ്‌കൂളില്‍ പോയിരുന്നില്ല.

കണ്ണനല്ലൂര്‍ നെടുമണ്‍കാവ് ഇളവൂര്‍ തടത്തില്‍മുക്ക് ധനീഷ് ഭവനത്തില്‍ പ്രദീപ് കുമാര്‍ ധന്യ ദമ്പതികളുടെ മകളാണ് പൊന്നു എന്നു വിളിക്കുന്ന ദേവനന്ദ. വിദേശത്തുള്ള പ്രദീപ് കുമാര്‍ ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ട്.

Top