സംസ്ഥാനത്ത് ടെക്‌സ്‌റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കും ഇളവുകള്‍ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചു. ടെക്‌സ്‌റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കുമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈന്‍ ആയോ ഹോം ഡെലിവറി നടത്തുന്നതിനായി നിശ്ചിത ജീവനക്കാരെ വെച്ച് തുറക്കാനുള്ള അനുമതിയുണ്ട്.

കൂടാതെ വിവാഹപാര്‍ട്ടിക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ ഷോപ്പില്‍ ചെലവഴിക്കാന്‍ അനുമതിയും നല്‍കി. പൈനാപ്പിള്‍ തോട്ടങ്ങളില്‍ നിര്‍മ്മാണ തൊഴിലാളികളെ പോലെ അതിഥി തൊഴിലാളികള്‍ക്ക് പോകാന്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയതായും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Top