ലോകത്ത് കൊവിഡ് വ്യാപനം കൂടുന്നത് ആശങ്ക; ഇതുവരെ മരിച്ചത് 7,51,446 പേര്‍

ന്യൂയോര്‍ക്ക്; ലോകത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നത് ആശങ്കയുയര്‍ത്തുന്നു. ഇതുവരെയും കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,07,83,174 ആയി. ഇതുവരെ 7,51,446 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ രോഗബാധിതര്‍ 53 ലക്ഷം കടന്നിരിക്കുകയാണ്. 1,36,79,474 പേര്‍ക്ക് മാത്രമാണ് ലോകത്താകമാനം കോവിഡില്‍ നിന്ന് മുക്തി നേടാനായത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ രോഗബാധയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 67,066 പേര്‍ക്കാണ് വൈറസ് ബാധിച്ചത് ഇതേ സമയത്ത് അമേരിക്കയില്‍ 50,886 പേര്‍ക്കും ബ്രസീലില്‍ 58,081 പേര്‍ക്കും രോഗം ബാധിച്ചു.

100ദിവസം ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ന്യൂസിലന്‍ഡില്‍ വീണ്ടും കൂടുതല്‍ പേരില്‍ രോഗം സ്ഥിരകീരിച്ചത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അന്തിമപരിശോധനകള്‍ പൂര്‍ത്തിയായിട്ടില്ല എങ്കിലും കൊവിഡ് വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് റഷ്യ ഇപ്പോഴും.

Top