ആശങ്കയുയര്‍ത്തി ടിപിആര്‍; സംസ്ഥാനത്തെ 88 പ്രദേശങ്ങളില്‍ ടിപിആര്‍ 24ന് മുകളില്‍

തിരുവനന്തപുരം: കേരളത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും പ്രദേശങ്ങളിലെ ഉയര്‍ന്ന നിരക്കിലുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശങ്ക വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തെ ടി.പി.ആര്‍ ഇന്നും പത്തിന് മുകളില്‍ത്തന്നെയാണ് നില്‍ക്കുന്നത്.

സംസ്ഥാനത്ത് 88 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 24ന് മുകളിലാണ്. ടി.പി.ആര്‍. 6ന് താഴെയുള്ള 143, 6നും 12നും ഇടയ്ക്കുള്ള 510, 12നും 18നും ഇടയ്ക്കുള്ള 293, എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ കണക്കുകള്‍. ഏഴുജില്ലകളില്‍ ആയിരത്തിന് മുകളില്‍ രോഗികളുണ്ടെന്നതും രോഗവ്യാപനം തടയുന്നതില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, എന്നിങ്ങനെയാണ് ആയിരത്തിന് മുകളില്‍ രോഗികളുള്ള ജില്ലകളുടെ കണക്കുകള്‍. ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Top