ആശങ്ക; സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 41 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1184 പേരില്‍ 41 ആരോഗ്യപ്രവര്‍ത്തകരും. തിരുവനന്തപുരം ജില്ലയില്‍ 13, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 7 വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 5, എറണാകുളം ജില്ലയില്‍ 4, മലപ്പുറം ജില്ലയില്‍ 3, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഒന്ന് വീതവുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, 784 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്ന് ഏഴ് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 956 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 255 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്.

കൊല്ലം 41, പത്തനംതിട്ട 4, ഇടുക്കി 10, ആലപ്പുഴ 30, കോട്ടയം 40, എറണാകുളം 101, തൃശ്ശൂര്‍ 40, പാലക്കാട് 147, മലപ്പുറം 255, വയനാട് 33, കോഴിക്കോട് 66, കണ്ണൂര്‍ 63, കാസര്‍കോട് 146 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. തിരുവനന്തപുരത്തെ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളില്‍ 288 പൊസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. 2800 പരിശോധനയാണ് നടത്തിയത്. നെയ്യാറ്റിന്‍കര, കള്ളിക്കാട്, വെള്ളറട ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത ശക്തമാക്കി.

Top