ഇന്നത്തെ സഖാവ് നാളത്തെ സംഘി; ചാണ്ടി ഉമ്മന്‍

ആറന്മുള: സംസ്ഥാനത്തെ കോണ്‍ഗ്രസുകാരെല്ലാം ബി.ജെ.പി.യാണെന്ന് പറയുന്ന സി.പി.എമ്മുകാര്‍ സ്വന്തം പാളയത്തിലെ സ്ഥിതി മനസ്സിലാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്‍. ഇന്നത്തെ സഖാവ് നാളത്തെ സംഘിയാണെന്ന് സി.പി.എം. തിരിച്ചറിയണം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍.ഡി.എ.യുടെ എട്ട് സ്ഥാനാര്‍ഥികള്‍ പഴയ കമ്യൂണിസ്റ്റുകാരാണ്. പലയിടങ്ങളിലും കമ്യൂണിസ്റ്റ് നേതാക്കള്‍ മാത്രമല്ല പാര്‍ട്ടി ഓഫീസും ബി.ജെ.പി.യുടേതായി മാറുന്ന ദയനീയ അവസ്ഥയാണ്. ബി.ജെ.പി.യെ നേരിടുന്നതില്‍ പരാജയപ്പെട്ട സി.പി.എം ഇപ്പോള്‍ വോട്ട് ലക്ഷ്യമിട്ട് വര്‍ഗീയത ഇളക്കിവിടുകയാണ്. അതിനെതിരേ സമൂഹം ജാഗ്രത പാലിക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

 

Top