കംപ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നത് ചോദ്യം ചെയ്ത് ഹര്‍ജി; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: കംപ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. പൊതു താത്പര്യ ഹര്‍ജിയിലാണ് നടപടി. കേന്ദ്രം ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കേണ്ടതാണ്.

രാജ്യത്ത് കംപ്യൂട്ടറുകള്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു.

നിരീക്ഷണത്തിനായി പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും സാധിക്കും. സിബിഐ, എന്‍ഐഎ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഡേറ്റകള്‍ പിടിച്ചെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.

Top