ഖത്തറില്‍ നിര്‍ബന്ധിത മിനിമം ശമ്പള നിയമം പ്രാബല്യത്തിൽ

ഖത്തർ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുള്‍പ്പെടെ മുഴുവന്‍ തൊഴിലാളികള്‍ക്കും നിര്‍ബന്ധിത മിനിമം വേതനം നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ നടപ്പാക്കിയ നിയമം നിലവില്‍ വന്നു. നിയമമനുസരിച്ച് ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ആയിരം റിയാലാണ്. പുറമെ അഞ്ഞൂറ് റിയാല്‍ താമസ സൗകര്യത്തിനും മുന്നൂറ് റിയാല്‍ ഭക്ഷണത്തിനും നല്‍കണം.

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതും തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതുമാണ് പുതിയ നിയമമെന്ന് തൊഴില്‍ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞെ സെപ്തംബറില്‍ നിയമം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പില്‍ വരുത്തുന്നതിന് കമ്പനികള്‍ക്ക് ആറ് മാസത്തെ സമയം അനുവദിച്ചിരുന്നു. ഈ കാലയളവ് ഇന്നത്തേക്ക് പൂര്‍ത്തിയായതോടെയാണ് നിയമം പ്രാബല്യത്തിലായത്.

പുതിയ തൊഴില്‍ കരാറുകള്‍ക്ക് മന്ത്രാലയം അനുമതി നല്‍കണമെങ്കില്‍ ഈ മിനിമം വേതനം നല്‍കേണ്ടിയും വരും.

 

 

Top