കര്‍ഷകരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ്; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

തിരുവനന്തപുരം: ഇടുക്കിയിലെ ഏലക്കര്‍ഷകരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിത പണപ്പിരുവ് നടത്തിയെന്ന പരാതിയില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കില്‍ അത് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഏലക്കര്‍ഷകരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിത പണപ്പിരുവ് നടത്തുന്നതായാണ് പരാതി. ഓണച്ചെലവിനെന്ന പേരില്‍ ആയിരം മുതല്‍ പതിനായിരും രൂപ വരെയാണ് അനധികൃതമായി ഉദ്യോഗസ്ഥര്‍ പിരിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.

കാര്‍ഡമം ഹില്‍ റിസര്‍വിലെ നിയമങ്ങള്‍ ആയുധമാക്കിയാണ് പണപ്പിരിവ്. വിഷയത്തില്‍ ചീഫ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കര്‍ഷകര്‍ പരാതി നല്‍കിയിരുന്നു. പണം വാങ്ങുന്ന ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

 

Top