ചര്‍ച്ചകള്‍ക്ക് വിരാമം; ഐഎന്‍എല്ലില്‍ ഒത്തുതീര്‍പ്പ്

കോഴിക്കോട്: അബ്ദുള്‍ വഹാബിനെ പ്രസിഡന്റാക്കി പിളര്‍പ്പിന് മുമ്പുള്ള നില പുനസ്ഥാപിച്ച് ഐഎന്‍എല്‍. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി നടന്നുവന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സമവായമുണ്ടായത്. അബ്ദുള്‍ വഹാബ് പ്രസിഡന്റായി തിരികെ എത്തിയെങ്കിലും മറ്റ് നടപടികള്‍ പിന്‍വലിച്ചോ എന്ന് നേതാക്കള്‍ വ്യക്തമാക്കിയില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

ഇടതുമുന്നണി നല്‍കിയ സമയപരിധി അവസാനിച്ചുവെങ്കിലും ഒത്തുതീര്‍പ്പോടെ സിപിഎമ്മിനുള്ള അതൃപ്തി അവസാനിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇടതുമുന്നണി നിഷേധിച്ച ഹജ്ജ് കമ്മറ്റി അംഗത്വമടക്കമുള്ള കാര്യങ്ങള്‍ തിരിച്ച് നല്‍കാന്‍ ഐഎന്‍എല്‍ ആവശ്യപ്പെടും. വഹാബ് പക്ഷക്കാര്‍ക്കെതിരെയുള്ള നടപടികള്‍ തുടരില്ല.

2018 മുതല്‍ പുറത്താക്കിയവരെ തിരികെ പാര്‍ട്ടിയിലെത്താന്‍ അവസരം നല്‍കും. കാസിം ഇരിക്കൂറിനെ മാറ്റണമെന്ന് വഹാബ് പക്ഷം ആദ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചര്‍ച്ചകളില്‍ ആ വിഷയം ഉയര്‍ന്നില്ല. പാര്‍ട്ടി ഒറ്റക്കെട്ടെന്ന് അബ്ദുള്‍ വഹാബും കാസിം ഇരിക്കൂറും പറഞ്ഞു.

 

Top