കെ.എസ്.ആർ.ടി.സിയിൽ “റീസ്ട്രക്ചർ 2.0” സമഗ്ര പുനഃസംഘടന വരുന്നു

ksrtc

തിരുവനന്തപുരം: ജൂലായ് മുതൽ ശമ്പളപരിഷ്കരണം നടപ്പാക്കും. സർക്കാരിന്റെ വായ്പ ഓഹരിയാക്കി മാറ്റും. പലിശയും പിഴപ്പലിശയും എഴുതിത്തള്ളുമെന്നു മുഖ്യമന്ത്രി  പിണറായി വിജയൻ. ഇതിനായി ‘റീസ്ട്രക്ചർ 2.0’ എന്ന സമഗ്ര പുനഃസംഘടന നടപ്പാക്കും.

കെ.എസ്.ആർ.ടി.സിയുടെ നഷ്ടം മൂന്നുവർഷംകൊണ്ട് പരമാവധി കുറയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിരിച്ചുവിട്ട താത്കാലിക ജീവനക്കാരിൽ പത്തുവർഷത്തിലേറെ സർവീസുള്ള ഡ്രൈവർമാരെയും കണ്ടക്ടർമാരെയും അനുബന്ധ കമ്പനികളിൽ പുനർനിയമനം നൽകി സ്ഥിരപ്പെടുത്തും.ഇപ്പോൾ വർഷംതോറും കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 1500 മുതൽ 1700 കോടി രൂപ വരെ സഹായധനം നൽകുന്നുണ്ട്. ഈ ആശ്രിതത്വം കുറയ്ക്കാനാണ് നടപടി.

പരിഷ്കാരങ്ങൾക്ക് ജീവനക്കാരുടെ പൂർണ സഹകരണം മുഖ്യമന്ത്രി അഭ്യർഥിച്ചു.

Top