നാളെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; ഇന്ന് കൊവിഡ് അവലോകനയോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണാതീതമാവുന്ന സാഹചര്യത്തില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുവാദമുണ്ടാകൂ. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടായേക്കും.

നാളെ പൊതുഗതാഗതമുണ്ടാവില്ല. കടകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വിവാഹം പോലുള്ള പൊതുചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ വിലക്കും. റോഡുകളില്‍ പരിശോധന ശക്തമാക്കും.

കൊവിഡ് പടരുന്ന പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂവിന് കേന്ദ്ര നിര്‍ദ്ദേശമുണ്ട്. ഇത് സംസ്ഥാനം പരിഗണിച്ചേക്കും. അതേസമയം യാത്രകളും, വ്യാപാര, വാണിജ്യ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തേണ്ടെന്നാണ് നിലപാട്. വീടുകളിലെ ക്വാറന്റൈന്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികളെടുക്കും. വാക്‌സിനേഷന്‍ വേഗത്തിലാക്കാനാവശ്യമായ തീരുമാനങ്ങള്‍ അവലോകന യോഗത്തില്‍ ഉണ്ടായേക്കും.

Top