സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഇന്നുകൂടി

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണ്‍ ഞായറാഴ്ചയും തുടരും. ശനിയാഴ്ച കൊവിഡ് വിലക്ക് ലംഘനം നടത്തിയതിന് 5346 ആളുകളുടെ പേരില്‍ കേസെടുത്തു.

2003 പേരെ അറസ്റ്റ് ചെയ്യുകയും 3645 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ക്വാറന്റീന്‍ ലംഘിച്ചതിന് 32 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മാസ്‌ക് ധരിക്കാത്ത 10,943 പേര്‍ക്കെതിരേയും നടപടിയെടുത്തു.

അത്യാവശ്യ യാത്രകള്‍ക്കല്ലാതെ പുറത്തിറങ്ങിയവര്‍ക്കെതിരേയാണ് നടപടിയുണ്ടായത്. ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മാത്രമേ ഞായറാഴ്ച തുറക്കാവൂ. രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് സമയം.

 

Top