അസമിലെ ഏഴ് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ഗുവാഹത്തി: കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്ന് അസമിലെ ഏഴ് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഗോല്‍പാറ, ഗോലഘട്ട്, ജോര്‍ഹട്ട്, സോണിത്പൂര്‍, ബിശ്വനാഥ്, ലഖിംപൂര്‍, മോറിഗാവ് എന്നീ ജില്ലകളിലാണ് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ജൂലൈ ഏഴിനു രാവിലെ 5 മുതല്‍ പുതിയ കര്‍ഫ്യൂ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് അസം സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) ചൊവ്വാഴ്ച പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. ശിവസാഗര്‍, ദിബ്രുഗഡ് ജില്ലകളിലെ കൊവിഡ് 19 കേസുകള്‍ സംസ്ഥാനം സൂക്ഷ്മമായി നിരീക്ഷിക്കും.

Top