ഐഎഫ്എഫ്‌കെ ചിത്രങ്ങള്‍ ജൂറി കാണാതെ തിരസ്‌ക്കരിച്ചെന്ന പരാതി, മൗനം പാലിച്ച് ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ പ്രദര്‍ശനത്തിനുള്ള ചിത്രങ്ങള്‍ ജൂറി കാണാതെ തിരസ്‌ക്കരിച്ചു എന്ന പരാതിയില്‍ മൗനം പാലിച്ച് ചലച്ചിത്ര അക്കാദമി. മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പിനും പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചട്ടില്ല.

ഇതിനു പുറമെ വിമിയോ പ്ലാറ്റ്‌ഫോമില്‍ ഡൗണ്‍ലോഡ് അനുവദിക്കാത്ത ചിത്രം അക്കാദമി ഡൗണ്‍ലോഡ് ചെയ്തു കണ്ടു എന്നാണ് പറയുന്നത്.

നിര്‍മ്മാതാവിന്റെ അനുമതിയില്ലാതെയാണ് ചിത്രം ഡൗണ്‍ലോഡ് ചെയ്തതെങ്കില്‍ അക്കാദമി തന്നെ പൈറേറ്റഡ് പ്രവര്‍ത്തനം നടത്തുന്നതിന് തുല്യമാണ്. അക്കാമിയുടെ നടപടിക്കെതിരെ പരാതി നല്‍കിയത് എറാന്‍ എന്ന സിനിമയുടെ സംവിധായകന്‍ ഷിജു ബാലഗോപാലാണ്.

Top