ഹരിത നേതാക്കളുടെ പരാതി; പി.കെ നവാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

മലപ്പുറം: ഹരിത നേതാക്കളുടെ പരാതിയെ തുടര്‍ന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലാണ് പി കെ നവാസ് ചോദ്യം ചെയ്യലിന് ഹാജരാകുക.

പി.കെ നവാസ് ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണമാണ് വിവാദമായത്. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്ന് ഹരിത നേതാക്കള്‍ ആരോപിച്ചിരുന്നു.

അതേസമയം ഹരിത സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചത്. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചിരുന്നു.

 

Top