ടെസ്‌ലയ്‌ക്കെതിരെയുള്ള പരാതികള്‍ വര്‍ധിക്കുന്നു, അസംതൃപ്തി രേഖപ്പെടുത്തിയത് 38 ശതമാനത്തോളം പേര്‍

tesla

ലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ മോഡലുകള്‍ക്കെതിരെ പരാതികള്‍ കൂടുന്നു. നോര്‍വെയില്‍ മാത്രം 38 ശതമാനത്തോളം ആളുകളാണ് ടെസ്‌ലയില്‍ അസംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.

കണക്കുകളനുസരിച്ച് ടെസ്‌ലയുടെ S , X മോഡലുകളിലുള്ള 26,000 വാഹനങ്ങളാണ് നോര്‍വെയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാഹനങ്ങളുടെ സര്‍വീസ് നടത്തുന്നതിനുള്ള കാല താമസവും, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ക്ഷാമവും ആണ് ഉപഭോക്താക്കളുടെ പ്രധാന പരാതികളില്‍ വരുന്നത്.

നോര്‍വേനിയന്‍ കണ്‍സ്യൂമര്‍ കൗണ്‍സിലില്‍ ഏറ്റവും അധികം പരാതികള്‍ രേഖപ്പെട്ടിട്ടുള്ള കമ്പനികളില്‍ നാലാം സ്ഥാനമാണ് ടെസ്‌ലയ്ക്ക്. ഉപഭോക്താക്കളുടെ പരാതികള്‍ എത്രയും വേഗം തങ്ങള്‍ പരിഹരിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചിട്ടുണ്ട്.

Top