വോട്ടിംഗില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ നടപടിയെടുക്കും…

തിരുവനന്തപുരം: ഇലക്ഷന്‍ തുടങ്ങിയതോടെ വോട്ടിംഗ് ക്രമക്കേട് ആരോപിച്ച് നിരവധി വോട്ടര്‍മാരാണ് രംഗത്തെത്തുന്നത് പലപ്പോഴും ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ടീയ അജണ്ടയോ ചെറിയ തെറ്റദ്ധാരണകളോ ആകാം പക്ഷേ ആരോപണത്തിന് പിന്നാലെ അന്വേഷണം നടത്താനെത്തുന്ന ഉദ്യോഗസ്ഥര്‍ അതിന്റെ പേരില്‍ ധാരാളം വെള്ളം കുടിക്കേണ്ടി വരും.

ഇപ്പോള്‍ ഇതാ അക്കാര്യത്തില്‍ പുതിയ തീരുമാനവുമായി മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ രംഗത്തെത്തിയിരിക്കുകയാണ്. വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ഇക്കാര്യം പ്രിസൈഡിങ് ഓഫീസര്‍ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം . പരാതിയില്‍ ഉത്തമ ബോധ്യത്തോടെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങണം . ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഉടന്‍ പോലീസില്‍ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അറിയിച്ചു.

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് ആരോപിച്ചിരുന്നു. പത്തനംതിട്ട ഇലന്തൂരില്‍ ഏതു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും വോട്ട് എല്‍ഡിഎഫിനെന്ന് യുഡിഎഫ് പരാതിപ്പെട്ടിരുന്നു.നേരത്തെ കോവളത്ത് നിന്നും സമാന പരാതി ലഭിച്ചിരുന്നു. എന്നാല്‍ അവിടെ കൈപ്പത്തിക്ക് കുത്തിയ വോട്ട് പോയിരുന്നത് താമര ചിഹ്നത്തിനായിരുന്നു. എന്നാല്‍ ഈ ആരോപണം പാടെ തള്ളി ജില്ലാ കളക്ടര്‍ വസുകിയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീകാറാം മീണയും രംഗത്തെത്തിയിരുന്നു.

Top