പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കുന്നതില്‍ പരാതി

മലപ്പുറം: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി അധിക ഫീസ് നിര്‍ബന്ധിച്ച് ഈടാക്കുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അധികൃതരുടെ നടപടിയില്‍ സൗദി കെ.എം.സി.സി പരാതി നല്‍കി.

അപേക്ഷകള്‍ക്ക് മേലുള്ള നടപടികള്‍ യഥാസമയം എസ്.എം.എസ് സന്ദേശം വഴി അപേക്ഷകനെ അറിയിക്കുന്നതിനും, കൂടാതെ പാസ്‌പോര്‍ട്ടിനുള്ള പ്രത്യേക കവര്‍ ഉള്‍പ്പടെ 500 ഓളം രൂപ അധികൃതര്‍ ഈടാക്കുന്നുണ്ടെന്നാണ് പരാതി.

എസ്.എം.എസ് ലഭിക്കുന്നതിന് 45 രൂപയാണ് ഈടാക്കുന്നത്. ഈ തുക അടച്ചില്ലെങ്കിലും പാസ്‌പോര്‍ട്ട് ഓഫീസ് നടപടികള്‍ എസ്.എം.എസ് മുഖേന ലഭ്യമാകുന്നതാണ്.

എന്നാല്‍ ഈ സേവനം ആവശ്യമുള്ളവര്‍ മാത്രം പണമടച്ചാല്‍ മതിയെന്നും നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും പരാതിയെ സംബന്ധിച്ച് അന്വേഷിച്ച് ഇക്കാര്യം ശ്രദ്ധയില്‍പെട്ടാല്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അസി.പാസ്‌പോര്‍ട്ട് ഓഫീസര്‍ വി.എസ് സുഭാഷ് നേതാക്കളെ അറിയിച്ചു.

പരാതി കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top