കേരള ബ്ലാസ്‌റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ പരാതി

NEUFC

ഗുവഹത്തി: ഐഎസ്എല്‍ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് യുണൈറ്റഡ് മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ പരാതിയുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. സന്തോഷ് കുമാറിനെതിരെയാണ് നോര്‍ത്ത് ഈസ്റ്റ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പരാതി നല്‍കിയിരിക്കുന്നത്.

തര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെ മാറ്റി നിര്‍ത്താന്‍ പോയതിന്റെ പേരില്‍ നോര്‍ത്ത് ഈസ്റ്റ് കോച്ച് അവ്‌റാം ഗ്രാന്റിനെ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ച് ഗാലറിയിലേക്ക് പറഞ്ഞയച്ചിരുന്നു. ചുവപ്പ് കാര്‍ഡ് കാണിച്ചതു കാരണം മുംബൈ സിറ്റിക്കെതിരെയുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അടുത്ത മത്സരം ഗ്രാന്റിന് നഷ്ടമാകും എന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.നോര്‍ത്ത് യുണൈറ്റഡിന്റെ അവസാന രണ്ടു മത്സരങ്ങളും സന്തോഷ് കുമാറാണ് നിയന്ത്രിച്ചത് എന്ന് പരാതിയില്‍ പറയുന്നുണ്ട്‌.

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനു ലഭിക്കേണ്ടിയിരുന്ന പെനാല്‍റ്റി റഫറി അനുവദിച്ചിരുന്നില്ല. റഫറിമാരുടെ പ്രകടനത്തെ പറ്റി പ്രതികരണം അറിയിക്കാന്‍ ക്ലബ്ബുകള്‍ക്ക് അവസരം ഒരുക്കണം എന്നും റഫറിമാരുടെ ഇത്തരത്തിലുള്ള പ്രകടനം മത്സരത്തെ ബാധിക്കുമെന്നും നോര്‍ത്ത് ഈസ്റ്റ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.Related posts

Back to top