അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് ; വിജിലന്‍സിന് നല്‍കിയ പരാതിയിലും നടപടിയില്ല

anwar-pv

കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത വാട്ടര്‍ തീം പാര്‍ക്കിലെ നിയമലംഘനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ നടപടിയില്ല.

ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും ഇത് അവഗണിച്ചതോടെയായിരുന്നു ജില്ലാ കളക്ടര്‍ അടക്കമുള്ള 11 പേര്‍ക്കെതിരെയും പി.വി അന്‍വറിനെതിരേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജിലന്‍സിന് പരാതി നല്‍കിയത്.

എന്നാല്‍, പരാതി നല്‍കിയിട്ട് നാല് മാസത്തോളമായെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

പരാതിയെ കുറിച്ച് പല തവണ അന്വേഷിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പരാതി വിജിലന്‍സ് ആസ്ഥാനത്തേക്ക് അയച്ചിരിക്കുകയാണെന്ന മറുപടിയാണ് നല്‍കിയത്.

വാട്ടര്‍ തീം പാര്‍ക്കും അനുബന്ധ ചെക്ക് ഡാമും പണിതത് നിയമങ്ങള്‍ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടുന്ന തെളിവുകള്‍ സഹിതമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.

Top