ശോഭ സുരേന്ദ്രന്റെ പൂതന പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ നടത്തിയ പൂതന പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി. പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ സല്‍പേരിനെ കളങ്കപ്പെടുത്തുന്നതാണ് ശോഭാ സുരേന്ദ്രന്റെ ഈ പ്രസ്താവനയെന്നാണ് പരാതിയുടെ ഉള്ളടക്കം. എന്നാല്‍ പരാമര്‍ശത്തില്‍ നിന്നു പിന്നോട്ട് പോകാന്‍ തയാറല്ലെന്നു ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. താന്‍ പറഞ്ഞ പ്രസ്താവനയുടെ അര്‍ഥം പോലും ഗ്രഹിക്കാന്‍ കഴിവില്ലാത്തവനാണെങ്കില്‍ കടകംപള്ളി നയമസഭയില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നും ശോഭ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയും കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. വിശ്വാസികളെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഒരു സര്‍ക്കാരിന്റെ അസുര താണ്ഡവത്തിന് അവസാനം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് സമാഗമമായിരിക്കുന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Top