കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളമില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലെന്ന് പരാതി. ഇന്നലെ രാത്രി മുതല്‍ ഐസിയുവിലടക്കം വെള്ളം കിട്ടാനില്ലെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതി.

ഓക്‌സിജന്‍ പ്ലാന്റിന്റെ പണി നടക്കുന്നതിനിടെ പൈപ്പ് പൊട്ടുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ജല വിതരണം പുന:സ്ഥാപിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.

 

Top