വിവാഹ ശേഷം ഭാര്യയെ മതം മാറാന്‍ യുവാവ് നിര്‍ബന്ധിച്ചതായി പരാതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മതം മറച്ചുവച്ച യുവാവ് വിവാഹ ശേഷം ഭാര്യയെ മതം മാറാന്‍ നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്തു. ഗൊരഖ്പൂരിലാണ് മൈനുദ്ദീന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധു റഹ്മാന്‍ അലിയെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുമായി ഒരു വര്‍ഷം മുമ്പ് കണ്ടപ്പോള്‍ മുന്ന യാദവ് എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും പ്രണയത്തിലാകുകയും സന്ത് കബീര്‍ നഗറിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാകുകയും ചെയ്തു. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ താന്‍ മുസ്ലീം ആണെന്നും പേര് മൈനുദ്ദീന്‍ ആണെന്നും അറിയിക്കുകയും യുവതിയെ മതംമാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ മറ്റൊരു വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന് മനസ്സിലാക്കിയ യുവതി ശനിയാഴ്ച വിവരം 112 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

Top