കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; ഷോര്‍ട്ട് ഫിലിം സംവിധായകന്‍ അറസ്റ്റില്‍

കൊച്ചി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ഷോര്‍ട്ട് ഫിലിം സംവിധായകന്‍ എറണാകുളം ടൗണ്‍ പോലീസ് പിടികൂടി. തിരുവനന്തപുരം ചിറയിന്‍കീഴ് പാറവിള വീട് പ്രശാന്തിനെയാണ് (40) പോലീസ് പിടികൂടിയത്.ഷോര്‍ട്ട് ഫിലിം സംവിധായകനായ പ്രതി സൗഹൃദം മുതലെടുത്ത് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇന്‍സ്പെക്ടര്‍ ഫൈസല്‍ എം.എസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ശരത്ത്, ബി. ദിനേശ്, എസ്.സി.പി.ഒ.മാരായ സിനീഷ്, രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

Top