ത്രിപുരയില്‍ ബലാത്സംഗത്തിനിരയായ യുവതിയെ ജഡ്ജി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

ത്രിപുര: ത്രിപുരയില്‍ ബലാത്സംഗത്തിനിരയായ യുവതിയെ ജഡ്ജി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പീഡന പരാതിയില്‍ മൊഴി രേഖപ്പെടുത്താനെത്തിയ പെണ്‍കുട്ടിയെ മജിസ്ട്രേറ്റ് ചേംബറില്‍ വച്ച് മോശമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. അതിജീവിതയുടെ പരാതിയില്‍ മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു.

ഫെബ്രുവരി 16 നാണ് സംഭവം. ബലാത്സംഗക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പുറത്ത് വന്ന യുവതി സംഭവം ഭര്‍ത്താവിനെയും അഭിഭാഷകനെയും അറിയിക്കുകയായിരുന്നു.

അഭിഭാഷകന്റെ ഉപദേശപ്രകാരം യുവതി കമാല്‍പൂരിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിക്ക് പരാതി നല്‍കി. യുവതിയുടെ ഭര്‍ത്താവും കമാല്‍പൂര്‍ ബാര്‍ അസോസിയേഷനില്‍ പ്രത്യേക പരാതി നല്‍കിയിട്ടുണ്ട്. അതിജീവിതയുടെ പരാതിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു.

Top