ബേപ്പൂരില്‍ നിന്നും പോയ മത്സ്യബന്ധന ബോട്ട് കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് കടലില്‍ പോയ ‘അജ്മീര്‍ഷ’ എന്ന ബോട്ട് കാണാനില്ലെന്ന് പരാതി. ബേപ്പൂരില്‍ നിന്ന് ഈ മാസം അഞ്ചാം തീയതി കടലില്‍ പോയ ബോട്ടില്‍ 15 പേരാണുള്ളത്. കെ.പി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.

അതേസമയം, എറണാകുളം പോഞ്ഞിക്കരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കോയിവിള സ്വദേശി ആന്റപ്പന്റെ മൃതദേഹമാണ് ബോള്‍ഗാട്ടി ജെട്ടിക്ക് അടുത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് സുഹൃത്തിനൊപ്പം ചെറു വള്ളത്തില്‍ ആന്റപ്പന്‍ മത്സ്യബന്ധനത്തിന് പോയത്.

 

Top