മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന് തെളിച്ചമില്ലെന്ന് പരാതി

പാലാ: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് അടയാളമായ ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തിന് വോട്ടിങ് യന്ത്രത്തില്‍ തെളിച്ചക്കുറവ്. ഇത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകുമെന്ന് കാട്ടി തെരഞ്ഞെടുപ്പ് ഏജന്റ് അജി ജോസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.

മറ്റു ചിഹ്നങ്ങള്‍ക്ക് തെളിമയും വലുപ്പവുമുണ്ട്. എന്നാല്‍, മാണി സി. കാപ്പന്റെ ചിഹ്നത്തിന് മറ്റു ചിഹ്നങ്ങളെ അപേക്ഷിച്ച് വലുപ്പക്കുറവാണ്. മറ്റ് സ്ഥാനാര്‍ഥികളുടേത് പോലെ വലുതും തെളിച്ചമുള്ളതുമായ ചിഹ്നം ചേര്‍ക്കണമെന്ന് അജി ജോസ് ആവശ്യപ്പെട്ടു.

 

Top