സംസ്ഥാന ബജറ്റില്‍ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചുവെന്ന് പരാതി

സംസ്ഥാന ബജറ്റില്‍ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചുവെന്ന് പരാതി. കഴിഞ്ഞ തവണ അനുവദിച്ചതിന്റെ പകുതി പണം പോലും അനുവദിച്ചില്ല. മുന്നണി മര്യാദ ലംഘിച്ചെന്നും അഭിപ്രായം. വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കും. അതൃപ്തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കും. അടിയന്തര വിഷയങ്ങളില്‍ ശ്രദ്ധ കൊടുത്തില്ല.

സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതില്‍ നേരത്തെ മന്ത്രിസഭാ യോഗത്തിലും ജി.ആര്‍.അനില്‍ പരാതി പറഞ്ഞിരുന്നു. ബജറ്റിലും അവഗണിച്ചെന്നാണ് പരാതി. റവന്യൂ, ഭക്ഷ്യ, കൃഷി, മൃഗസംരക്ഷ വകുപ്പ് മന്ത്രിമാര്‍ക്കും ബജറ്റിനോട് എതിര്‍പ്പുണ്ട്. വകുപ്പുകള്‍ക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്നാണ് സിപിഐ മന്ത്രിമാരുടെ പരാതി.ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎന്‍ ബാല?ഗോപാലിന് കൈ കൊടുക്കാനും ജിആര്‍ അനില്‍ വിസമ്മതിച്ചു. അതേസമയം, ബജറ്റിലെ അതൃപ്തി കെഎന്‍ ബാല?ഗോപാലിനെ അറിയിക്കാന്‍ ഒരുങ്ങുകയാണ് മന്ത്രി അനില്‍.

സംസ്ഥാന ബജറ്റില്‍ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ രംഗത്തെത്തിയിരുന്നു. സപ്ലൈകോയ്ക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. ബജറ്റില്‍ കുടിശ്ശിക തീര്‍ക്കാനും സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു.എന്നാല്‍ പ്രശ്‌നം വഷളാക്കേണ്ടെന്ന് സിപിഐഎം ആവശ്യപ്പെട്ടു. സിപിഐ മന്ത്രിമാരുടെ അതൃപ്തി പരിഹരിക്കണമെന്ന് സിപിഐഎമ്മില്‍ അഭിപ്രായം. ബജറ്റ് നിയമസഭയില്‍ പാസാക്കും മുമ്പ് കൂടുതല്‍ പണം അനുവദിച്ചേക്കും.

Top