മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ചോദ്യങ്ങൾ മാറ്റിയെന്ന് പരാതി; പരിഹരിക്കുെന്ന് സ്പീക്കർ

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ ചോദ്യങ്ങൾ നക്ഷത്രചിഹ്നം ഇടാതെ മാറ്റുന്നുവെന്ന് പ്രതിപക്ഷം. നിയമസഭയിൽ ചോദ്യോത്തര വേളയിൽ തുടങ്ങിയപ്പോൾ തന്നെ ഇക്കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇതേ കുറിച്ച് പരാതി അറിയിച്ചിട്ടും നടപടിയില്ല. മുഖ്യമന്ത്രിക്ക് എതിരായ വിമാനത്തിലെ പ്രതിഷേധം ഉൾപ്പെടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യമാക്കുന്നു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. എഡിറ്റിംഗിന് ശേഷമാണ് ഇന്നത്തെ ചോദ്യം ഉൾപ്പെടുത്തിയത് . സഭയിൽ വന്ന ചോദ്യമായതിനാൽ ഒഴിവാക്കാനാകില്ല. അടുത്ത സമ്മേളനം മുതൽ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ചോദ്യങ്ങൾ തയ്യാറാക്കൂവെന്നും സ്പീക്കർ എംബി രാജേഷ് പറഞ്ഞു.

വിമാനത്തിനുള്ളിലെ ആക്രമണ ശ്രമത്തിലെ ഗുഢാലോചനക്ക് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഗൂഢാലോചന കേസിൽ ശബരിനാഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട് സുരക്ഷ ഉദ്യോഗസ്ഥന്റെ പരാതിയിൽ വലിയതുറ പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഇ.പി.ജയരാജനെതിരായ വധശ്രമ കേസ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒന്നാം പ്രതി കെ.സുധാകരനാണ്. ഗൂഢാലോചനക്ക് പിന്നിൽ സുധാകരൻ ആണെന്ന കാര്യം സുധാകരന്‍റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു

Top