മട്ടാഞ്ചേരിയില്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു

കൊച്ചി: മട്ടാഞ്ചേരിയില്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ജഹാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മട്ടാഞ്ചേരി സ്വദേശി ആണ്. രണ്ട് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മട്ടാഞ്ചേരി പൊലീസ് ആണ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ മദ്രസ അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ മറ്റ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

അതിനിടെ തിരുവനന്തപുരം പൂവ്വാറില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച മുന്‍ സൈനികനായ ഷാജി ആണ് പിടിയിലായത്.

Top