വോട്ടെടുപ്പിനിടെ പൊലീസ് വോട്ടർമാർക്ക് നേരെ തോക്ക് ചൂണ്ടി എന്ന് പരാതി

ടുക്കി : പീരുമേട് വോട്ടെടുപ്പിനിടെ പൊലീസ് ഇൻസ്പെക്ടർ വോട്ടർമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഇടുക്കി പീരുമേട് എസ്എച്ച്ഒ ശിവകുമാറിനെതിരെയാണ് പരാതി വന്നിരിക്കുന്നത്. എന്നാൽ പോളിംഗ് ബൂത്തിനടുത്ത് മദ്യലഹരിയിൽ കൂടി നിന്നവരെ വിരട്ടിയോടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ വിശദീകരണം.

പൊലീസിന്‍റെ ഭീഷണി നിമിത്തം പണി കഴിഞ്ഞെത്തിയ തോട്ടം തൊഴിലാളികൾക്ക് വോട്ട് ചെയ്യാനായില്ലെന്നും റീപോളിംഗ് നടത്തണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷണർക്കും ഡിജിപിയ്ക്കും പരാതി നൽകി. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബൂത്തിന് മുന്നിൽ കൂട്ടംകൂടി നിന്നവരെ വിരട്ടിയോടിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Top