നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; റിട്ടേർഡ് ഡി വൈ എസ് പി മധുസൂദനനെ ചോദ്യം ചെയ്യുന്നു

ബേക്കൽ: സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ റിട്ടേർഡ് ഡി വൈ എസ് പി മധുസൂദനന്റെ ചോദ്യം ചെയ്യൽ തുടരുന്നു. ഇന്നലെയാണ് കൊല്ലം സ്വദേശിയായ നടിയുടെ പരാതിയിൽ സിനിമാ നടൻ കൂടിയായ റിട്ടേർഡ് ഡി വൈ എസ് പി മധുസൂദനെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ പരാതിയുടെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി പരാതി നൽകിയത്. പെരിയയിലെ ഒരു ഹോം സ്റ്റെയിൽ വച്ചായിരുന്നു തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും നടി പരാതിയിൽ പറഞ്ഞിരുന്നു.

ഹോം സ്റ്റേയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിക്കുകയും തന്റെ മുറിയിൽ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി ബേക്കൽ ഡി വൈ എസ് പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോശമായി സംസാരിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ബേക്കൽ പൊലീസ് സിനിമ നടൻ കൂടിയായ റിട്ടേർഡ് ഡി വൈ എസ് പി മധുസൂദനെതിരെ കേസെടുത്ത് ചോദ്യം ചെയ്യുകയാണ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകളിൽ മധുസൂധനൻ അഭിനയിട്ടിട്ടുണ്ട്.

Top